Thursday, October 24, 2019

മരട് ഫ്ലാറ്റ്

**മരട് ഫ്ലാറ്റ് :   കെ.സി.ഇസെഡ്.എം.എ സുപ്രീം കോടതിയിൽ നിന്നും അനുകൂല വിധി സമ്പാദിച്ചത് കള്ളക്കളിയിലൂടെ.  തെറ്റ് മനസ്സിലാക്കിയിട്ടും  തിരുത്താൻ തയ്യാറാകാതെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ  അധികാരികൾ അനാവശ്യമായി  ബിൽഡർ മാരെ അറസ്റ്റ് ചെയ്യുന്നത് വഴി ബിസിനസ്സ് മേഖലയിൽ  ഉണ്ടാകുവാൻ  പോകുന്നത് വൻ ദുരന്ധം* 

കേരള സർക്കാർ കൊടുത്ത അപ്പ്രൂവൽ കൊണ്ട് പണിത 4 ഫ്ലാറ്റുകൾ,  കേരളത്തിൽ ഉള്ള ജനങ്ങൾ, കേരളത്തിൽ തന്നെയുള്ള ബാങ്കുകൾ വഴി ലീഗൽ ഒപ്പീനിയൻ എടുത്തു ഫ്ലാറ്റ് വാങ്ങുന്നു.!! വർഷങ്ങൾ ആയി നികുതി കൊടുത്തു അവിടെ താമസിക്കുന്നതിനിടയിൽ  കേരള സർക്കാരിന്റെ തന്നെ അതോറിറ്റി ആയ കേരള കോസ്റ്റൽ സോൺ മാനേജ്‌മന്റ് അതോറിറ്റി ബിൽഡർമാർക്കെതിരെ കേസുകൊടുക്കുന്നു.

അതിനുശേഷം അവർ ചില കള്ളക്കളിയിലൂടെ സുപ്രീംകോടതിയിൽ നിന്ന് അനുകൂല വിധി സമ്പാദിച്ചു 350- ഓളം  കുടുംബങ്ങളെയും നാല്ബിൽഡർ മാരെയും വഴിയാധാരമാക്കുന്നു.

ഇതിൽ നടന്ന അന്തർനാടകങ്ങൾ മനസിലാക്കാൻ ശ്രമിക്കാതെ കുറെ ആളുകൾ  ഇതിനെ കൈ അടിച്ചു പ്രോത്സാഹിപ്പിക്കുന്നു.

 തുടക്കത്തിൽ ഫ്ലാറ്റ് ഉടമകൾക്കൊപ്പമായിരുന്ന ഗവൺമെന്റ് പിന്നീട്  ചില താൽക്കാലിക ലാഭമുണ്ടാക്കാൻ വേണ്ടി ഫ്ലാറ്റ് നിർമ്മാതാക്കളെ ഓരോരുത്തരായി അറസ്റ്റ് ചെയ്യുന്നു… എല്ലാം ശുഭം.!!!!

അങ്ങനെ  കയ്യിലുള്ള പൈസയും പിന്നെ ആത്മവിശ്വാസവും മുതൽമുടക്കി കോടിക്കണക്കിനു രൂപയുടെ റിസ്‌ക്കെടുത്തു  നിക്ഷേപം നടത്തിയ നാലു വ്യവസായികൾ  പൊതുജനത്തിന് മുൻപിൽ ഇപ്പോൾ കള്ളന്മാർ. 

 അവരെ വിശ്വസിച്ചു ഫ്ലാറ്റ് വാങ്ങിയ 350 ഓളം കുടുംബങ്ങൾ തങ്ങൾ അധ്വാനിച്ചുണ്ടാക്കിയ കിടപ്പാടം നഷ്ടപ്പെട്ടതിന്റെ വേദനയിൽ തീ തിന്നു ജീവിക്കുന്നു.

ആവേശം മൂത്ത കെ.സി.ഇസെഡ്.എം.എ കേരളത്തെ  തകർത്ത് തരിപ്പണമാക്കാൻ വേണ്ടി നോട്ടീസ്  അയക്കാൻ തയ്യാറായിരിക്കുന്നത്  നൂറിൽപരം  കെട്ടിടങ്ങൾക്ക്. 


 *ആരാണ് ഇതിന് ഉത്തരവാദികൾ എന്താണ് ഇതിലെ തെറ്റും ശരിയും ???* 

ഇതിന് ഉത്തരവാദികൾ ആരാണെന്നു കണ്ടു പിടിക്കണമെങ്കിൽ ആദ്യം  കോസ്റ്റൽ റെഗുലേഷൻ സോൺ  നോട്ടിഫിക്കേഷനിലെ ചില കാര്യങ്ങൾ മനസിലാക്കണം

1. CRZ-II എന്ന വിഭാഗം “വികസിത പ്രദേശങ്ങളാണ്”!! തീരത്തോടടുത്തോ തീരം വരെയോ വികസന പ്രവർത്തനങ്ങൾ നടന്നിട്ടുള്ള സ്ഥലങ്ങളാണ് CRZ-II ആയി നിർണ്ണയിക്കേണ്ടത്. മുനിസിപ്പാലിറ്റിക്കുള്ളിലുള്ള പ്രദേശങ്ങൾ CRZ-II ആയി കണക്കാക്കാം. (പക്ഷേ മുനിസിപ്പാലിറ്റിക്കുള്ളിലുള്ള എല്ലാ പ്രദേശങ്ങളും അങ്ങനെ കണക്കാക്കണമെന്നില്ല എന്ന് CRZ-III -ന്റെ നിർവ്വചനത്തിൽ പറയുന്നു).
 
2. CRZ-III - ഒരു നിർമാണപ്രവർത്തനവും നടന്നിട്ടില്ലാത്തതും CRZ-I, II എന്നിവയിൽ പെടാത്തതുമായ സ്ഥലങ്ങളാണ്!! ഗ്രാമപ്രദേശങ്ങളിൽ മാത്രമല്ല, മുനിസിപ്പാലിറ്റികളിലും, നിയമമനുസരിച്ച് നഗരപ്രദേശമായി നിർണ്ണയിച്ചിട്ടുള്ള പ്രദേശങ്ങളിലുമൊക്കെയുള്ള നിർമാണപ്രവർത്തനങ്ങൾ നടന്നിട്ടില്ലാത്ത “relatively undisturbed“ സ്ഥലങ്ങളെയാണ് CRZ-III ആയി കണക്കാക്കേണ്ടത്. 


3. മുനിസിപ്പാലിറ്റി അല്ലാത്തതും പക്ഷേ നിയമമനുസരിച്ച് നഗരപ്രദേശമായി നിർണ്ണയിച്ചിട്ടുള്ളതുമായ സ്ഥലങ്ങളും (legally designated urban area) CRZ-II ആയി കണക്കാക്കാം. “വികസിത പ്രദേശങ്ങൾ“ ഏതൊക്കെയാണ് എന്ന് നിർണയിക്കാനുള്ള മാനദണ്ഡങ്ങൾ COASTAL REGULATION ZONE NOTIFICATION, 1991-ൽ പറയുന്നുണ്ട്. കാര്യമായ നിർമാണപ്രവർത്തനങ്ങൾ നടന്ന പ്രദേശങ്ങൾ (already substantially built up), ജലനിർഗ്ഗമന മാർഗ്ഗങ്ങൾ (drainage) ലഭ്യമാക്കിയിട്ടുള്ളതോ,  റോഡുകൾ നിർമിച്ചിട്ടുള്ളതോ, പൈപ്പുവെള്ളം (water supply) ഉള്ളതുമായ സ്ഥലങ്ങൾ CRZ-II ആയി കണക്കാക്കാം.  

ഒരു സ്ഥലം പഞ്ചായത്താണ് എങ്കിൽ അത് CRZ-III ആണ്, മുനിസിപ്പാലിറ്റിയാണെങ്കിൽ CRZ-II ആണ് എന്ന് യാന്ത്രികമായി തീരുമാനിക്കേണ്ട ഇടപാടല്ല കോസ്റ്റൽ സോൺ നിർണ്ണയം എന്ന് വ്യക്തം.
  മരടിലെ ഈ കെട്ടിടങ്ങൾ നിൽക്കുന്ന സ്ഥലങ്ങളിലെല്ലാം ടാറിട്ട റോഡും പൈപ്പ് ലൈൻ വഴിയുള്ള വാട്ടർ സപ്ലൈയും മറ്റും പത്ത് നാൽപ്പത് വർഷങ്ങളായി നിലവിലുണ്ട്!! അതായത് 1991-ലെ COASTAL REGULATION ZONE NOTIFICATION അനുസരിച്ച് ഇതെല്ലാം CRZ-II പ്രദേശങ്ങളാണ്. 

കൂടാതെ മരട് പണ്ടുമുതലേ ഗ്രേറ്റർ കൊച്ചിൻ ഡെവലപ്‌മെന്റ് അഥോറിറ്റിയുടെ കീഴിൽ വരുന്ന പ്രദേശമാണ്. അതായത് നിയമപ്രകാരം നഗരമായി നിർണ്ണയിച്ചിട്ടുള്ളതും ഗവണ്മെന്റ് പദ്ധതിയനുസരിച്ച് വികസിപ്പിച്ചുകൊണ്ടിരിക്കുന്നതുമായ പ്രദേശമാണ് മരട്. തൊണ്ണൂറ്റൊമ്പതിൽ തന്നെ കേരള മുനിസിപ്പൽ ബിൽഡിങ് റൂൾസ് മരടിൽ ബാധകമാക്കിയിട്ടുണ്ട്. അവികസിതപ്രദേശമാണെങ്കിൽ “മുനിസിപ്പൽ” ബിൽഡിങ് റൂൾ ഒരു പഞ്ചായത്തിൽ ബാധകമാക്കേണ്ട കാര്യമില്ലല്ലോ? ഒന്നുകൂടിപ്പറയട്ടെ, പഞ്ചായത്തായിരുന്നപ്പോൾ പോലും നിയമപരമായി നഗരമായി നിർണ്ണയിച്ചിട്ടുള്ള ഒരു സ്ഥലമാണ് മരട്. ഇത് കോസ്റ്റൽ സോൺ നിർണ്ണയത്തിലെ ഒരു ഘടകമാണ്. 

 **എന്താണ് കേസിന് അടിസ്ഥാനം* 

മരടിലെ അഞ്ച് ഫ്ലാറ്റുകളുടെയും നിർമാണ പെർമിറ്റ് റദ്ദാക്കാതിരിക്കാൻ കാരണം കാണിക്കണം എന്ന് പറഞ്ഞ് പഞ്ചായത്ത് നൽകിയ നോട്ടീസ് സംബന്ധിച്ചായിരുന്നു ഹൈക്കോടതിയിലെ കേസുകൾ. 

കോസ്റ്റൽ റെഗുലേഷൻ സോൺ  നോട്ടിഫിക്കേഷനിലെ വ്യവസ്ഥകൾ പ്രകാരം നോട്ടീസ് നിയമപരമായി നിലനിൽക്കുന്നതല്ലാത്തതിനാൽ നോട്ടീസ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവും നോട്ടീസ് റദ്ദാക്കിക്കൊണ്ടുള്ള സിങ്കിൾ ബഞ്ച് ഉത്തരവും അത് അംഗീകരിച്ചുകൊണ്ടുള്ള ഡിവിഷൻ ബഞ്ച് ഉത്തരവുമാണ് കേരള ഹൈക്കോടതിയിൽ നിന്നുണ്ടായത്. 

 *സുപ്രീം കോടതിയിലേക്ക്* 

കേരള കോസ്റ്റൽ സോൺ മാനേജ്മെന്റ് അഥോറിറ്റി (കെ.സി.ഇസെഡ്.എം.എ.) ഈ കേരള ഹൈക്കോടതി വിധിക്കെതിരേയാണ് സുപ്രീം കോടതിയിൽ അപ്പീൽ പോയത്. കെ.സി.ഇസെഡ്.എം.എ ആണ് സുപ്രീം കോടതിയിൽ ഈ കേസിലെ വാദി എന്നകാര്യം പ്രത്യേകം ശ്രദ്ധിക്കുക. 

സുപ്രീം കോടതി കേരള കോസ്റ്റൽ സോൺ മാനേജ്മെന്റ് അഥോറിറ്റിയുടെ അപ്പീൽ 2018-ൽ രണ്ട് ദിവസം വാദം കേട്ടശേഷം ഒരു തീരുമാനത്തിലെത്തി. ഈ കെട്ടിടങ്ങൾ നിൽക്കുന്ന സ്ഥലം കോസ്റ്റൽ സോൺ രണ്ടാണോ, മൂന്നാണോ എന്നതാണ് അടിസ്ഥാന വിഷയം എന്നാണ് സുപ്രീം കോടതി മനസ്സിലാക്കിയത്. 

അതിനാൽ *1991-ലെ COASTAL REGULATION ZONE NOTIFICATION അനുസരിച്ച് ഈ കെട്ടിടങ്ങൾ നിൽക്കുന്ന സ്ഥലം ഏത് സോണിലാണ് എന്ന് തീരുമാനിക്കുവാൻ സുപ്രീം കോടതി ഒരു മൂന്നംഗ കമ്മറ്റിയെ നിയോഗിച്ചു.
We constitute a Three-Member Committee consisting of the Secretary to the Local Self Government Department, the Chief Municipal officer of the concerned Municipality and the Collector of the District, to hear the objections and to give a finding in terms of Notification dated 19th February, 1991 എന്നാണ് 2018 നവംബർ 27-ന് സുപ്രീം കോടതി നിർദ്ദേശിച്ചത്.

ഇപ്പോൾ ബിൽഡർ മാരെ കുറ്റം പറയുന്നവർ ഒന്നോർക്കുക , ഇവർ കെട്ടിടം പണി തുടങ്ങിയ  സമയത്തു്   പ്രസ്തുത സ്ഥലങ്ങൾ ഏതു സോണിൽ പെട്ടതാണ് എന്ന്  വ്യക്തമാക്കുന്ന യാതൊരു രേഖകളും കെ.സി.ഇസെഡ്.എം.എ പക്കൽ പോലും ഇല്ലായിരുന്നു എന്ന സത്യം. 

സോൺ ഒന്ന്, രണ്ട്, മൂന്ന് എന്നിങ്ങനെ കൃത്യമായി മാപ് ചെയ്ത ഒരു രേഖ കെ.സി.ഇസെഡ്.എം.എ കൈയിൽ ഉണ്ടായിരുന്നു എങ്കിൽ സുപ്രീം കോടതിക്ക്  മൂന്നംഗ കമ്മിറ്റിയെ നിയോഗിക്കേണ്ട ആവശ്യം ഇല്ലായിരുന്നു എന്ന കാര്യവും ഇവിടെ പ്രത്യേകം ഓർക്കുക .


 *മൂന്നംഗ കമ്മിറ്റി നിലവിൽ വരുന്നു* 

സുപ്രീം കോടതി നിയോഗിച്ച മൂന്നംഗ കമ്മറ്റിയിൽ വരേണ്ടിയിരുന്നത് തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയാണ്. ഇദ്ദേഹത്തിന് പകരം ലോക്കൽ സെൽഫ് ഗവണ്മെന്റ് (റൂറൽ) ഇൻ ചാർജ്ജ് എന്ന തസ്തികയോടെ കെ. ഗോപാലകൃഷ്ണ ഭട്ട് ആണ് മൂന്നംഗ കമ്മറ്റിയിൽ അംഗമായത്. എറണാകുളം കളക്ടർ മുഹമ്മദ് സൈഫുള്ളയും മരട് മുനിസിപ്പൽ സെക്രട്ടറി സുഭാഷ് പി.കെയും ആയിരുന്നു മൂന്നംഗ കമ്മറ്റിയിലെ മറ്റ് രണ്ട് അംഗങ്ങൾ. 

എതിർപ്പുകൾ പരിശോധിക്കുകയും 1991-ലെ കോസ്റ്റൽ റെഗുലേഷൻ സോൺ നോട്ടിഫിക്കേഷൻ അനുസരിച്ചുള്ള കണ്ടെത്തലുകൾ കോടതിയെ അറിയിക്കുകയുമായിരുന്നു ഈ മൂന്നംഗ കമ്മിറ്റിയിൽ നിക്ഷിപ്തമായിരുന്ന ചുമതല. 

ഈ മൂന്നുപേരും സ്ഥലം സന്ദർശിച്ച് 1991-ലെ കോസ്റ്റൽ റെഗുലേഷൻ സോൺ നോട്ടിഫിക്കേഷൻ അനുസരിച്ചു് ഇവിടങ്ങളിൽ മുൻകാലത്തു അപ്രോച്ച് റോഡുണ്ടായിരുന്നോ, വാട്ടർ സപ്ലൈ ഉണ്ടായിരുന്നോ, ഇലക്ട്രിസിറ്റി കണക്ഷൻ ഉണ്ടായിരുന്നോ, ഡ്രെയിനേജ് ഉണ്ടായിരുന്നോ എന്നൊക്കെ അന്വേഷിച്ച് തീരുമാനമെടുക്കും എന്നല്ലേ സാധാരണക്കാരായ നമ്മളൊക്കെ ചിന്തിക്കുക?  പക്ഷേ എല്ലാം വെറുതെ ആയിരുന്നു.

 **കള്ളക്കളികൾ  തുടങ്ങുന്നു..* 

ഇവർ ഈ പണി സുപ്രീം കോടതിയുടെ അനുമതിയില്ലാതെ ഔട്ട് സോഴ്സ് ചെയ്തു. ഇതിന് ഒരു ടെക്നിക്കൽ ടീമുണ്ടാക്കി. അതിന് ഗവണ്മെന്റ് ഓർഡറും റെഡിയാക്കി - GO (Rt) No.3234/2018/LSGD dated 24/12/2019
സുപ്രീം കോടതിയെ അറിയിക്കാതെ ഉണ്ടാക്കിയ ടെൿനിക്കൽ ടീമിലെ അംഗങ്ങൾ താഴെപ്പറയുന്നവരാണ്. 

1. ശ്രീമതി ഗിരിജ. (ചീഫ് ടൌൺ പ്ലാനർ)
2. ഡോ. കെ.കെ. രാമചന്ദ്രൻ (ഗ്രൂപ്പ് ഹെഡ്, അറ്റ്മോസ്ഫെറിക് ആൻഡ് ജിയോ ഇൻഫോർമാറ്റിക് ഡിവിഷൻ, സി.ഇ.എസ്.എസ്. തിരുവനന്തപുരം)
3. ഡോ. ഹരി നാരായണൻ, (സയന്റിസ്റ്റ്, കെ.എസ്.സി.എസ്.ടി.)
4. ശ്രീ. ബാൽ‌രാജ്, ജോയിന്റ് ഡയറക്റ്റർ, (അർബൻ അഫയേഴ്സ്).

ഈ പറഞ്ഞതിലെ ഡോ. കെ.കെ. രാമചന്ദ്രനും 
ഡോ.ഹരിനാരായണനും ആരാണ്? 

കെ.കെ. രാമചന്ദ്രൻ കേരള കോസ്റ്റൽ സോൺ മാനേജ്മെന്റ് അഥോറിറ്റിയുടെ മെംബർ സെക്രട്ടറിയായിരുന്നു!! ഹരിനാരായണൻ മെംബറും!! കേരള ഹൈക്കോടതിയിൽ ബിൽഡർമാരും മരട് മുനിസിപ്പാലിറ്റിയും തമ്മിൽ കേസ് നടക്കുമ്പോൾ ഈ രണ്ട് ഓഫീസർ മാരും കെ.സി.ഇസെഡ്.എം.എ.യുടെ ഭാഗമായി കേസിലെ വാദികളായിരുന്നു!!! 

 *അതായത് സുപ്രീം കോടതി നിയോഗിച്ച മൂന്നംഗ കമ്മറ്റിയെ സഹായിക്കാനെന്ന പേരിൽ   സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിച് ഉണ്ടാക്കിയ നാലംഗസംഘത്തിലെ കണ്ണായ അംഗങ്ങൾ (പകുതിപ്പേർ) കോസ്റ്റൽ സോൺ മാനേജ്‌മെന്റ് അഥോറിറ്റി തന്നെയാണ്!!* 

ഇവർ സ്ഥലം സന്ദർശിച്ച് അപ്രോച്ച് റോഡും, സ്വീവേജും, ഡ്രെയിനേജും, വാട്ടർ കണക്ഷനുമൊന്നും എണ്ണാൻ നിന്നില്ല. 

ഈ കേസിൽ വാദിയായ കേരള കോസ്റ്റൽ സോൺ മാനേജ്മെന്റ് അഥോറിറ്റിയെ  സഹായിക്കാൻവേണ്ടി അതിലെ തന്നെ അംഗങ്ങൾ 1996-ൽ മരട് ഒരു പഞ്ചായത്തായിരുന്നു എന്നും അതുകൊണ്ട് അവിടം കോസ്റ്റൽ സോൺ 3 ആണെന്നും ഒരു തീരുമാനമങ്ങ് എടുത്തു. 

 മൂന്നംഗ കമ്മിറ്റി ഇത് നല്ല ഭംഗിയിൽ കോപ്പി പേസ്റ്റ് ചെയ്ത് പ്രിന്റ് ചെയ്ത് സുപ്രീം കോടതിക്ക് സ്വന്തം റിപ്പോർട്ടായി അങ്ങ് കൊടുത്തു.

യാതൊരു പഠനവും നടത്താതെ കെട്ടിടങ്ങൾ സി.ആർ.ഇസെഡ് സോൺ രണ്ടിലല്ല മൂന്നിലാണ് എന്ന മൂന്നംഗ കമ്മറ്റിയുടെ ഈ ഒരൊറ്റ  റിപോർട്ടിന്മേലാണ് സുപ്രീം കോടതി കെട്ടിടങ്ങൾ ഇടിച്ചുപൊളിക്കാൻ വിധിച്ചത്. 

 *അതായത് വാദിക്ക് തന്നെ വിധിയെ സ്വാധീനിക്കാൻ സാധിക്കുന്ന റിപ്പോർട്ട്‌ ഉണ്ടാക്കാൻ അവസരം നൽകികൊണ്ട് വാദി  തന്നെ വിധി തീരുമാനിച്ച ഒരു ഉജ്ജ്വല പരിപാടി.* 

അതിൽ ബലിയാടായത് ആയിരങ്ങൾ.

 *ഗവണ്മെന്റ്ന് ചെയ്യാമായിരുന്നത്, അല്ലെങ്കിൽ  ചെയ്യേണ്ടിയിരുന്നത്*

No comments:

Post a Comment