എന്താണ് പൗരത്വ ഭേദഗതി ബില്‍ - CAB ( citizen amendment bill )
(ഭാഗം 1)
ബംഗ്ലാദേശ്, പാകിസ്താൻ, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങളിലെ മുസ്ലിം വിഭാഗക്കാർ ഒഴികെയുള്ള ന്യൂനപക്ഷ വിഭാഗക്കാർക്ക് ഇന്ത്യൻ പൗരത്വം നൽകാൻ വ്യവസ്ഥചെയ്യുന്നതാണ് ബിൽ.
2016 ജൂലായ് 19-ന്. കൊണ്ടുവന്ന ബിൽ പൊതുതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ലോക്‌സഭയിൽ പാസാക്കി. പ്രതിപക്ഷത്തിന്റെ കൂട്ടായ എതിർപ്പിനെത്തുടർന്ന് രാജ്യസഭയിൽ പാസാക്കാനായില്ല. തുടർന്ന് കാലഹരണപ്പെട്ട ബില്‍ വീണ്ടും പൊടിതട്ടിയെടുത്തതാണ് കേന്ദ്രം.
■ തുടക്കം
★ 2014 ലെ പൊതുതെരഞ്ഞെടുപ്പിൽ അയൽരാജ്യങ്ങളിൽ പീഡിപ്പിക്കപ്പെടുന്ന ഹിന്ദുക്കൾക്ക് പൗരത്വം നൽകുമെന്ന് ബിജെപി വാഗ്ദാനം ചെയ്തിരുന്നു.പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ഹിന്ദു അഭയാർഥികളെ സ്വാഗതം ചെയ്യുമെന്നും അവർക്ക് അഭയം നൽകുമെന്നും ബിജെപി വാഗ്ദാനം ചെയ്തിരുന്നു.
■ആസാം കലാപവും NRC ബില്ലും വായിക്കാന്‍
https://maheshbhavana.blogspot.com/2019/10/nrc-national-register-of-citizens-of.html?m=1
■ ബില്‍ ഉള്ളടക്കം
★ ഹിന്ദു, സിഖ്, ബുദ്ധ, പാഴ്സി, ജയിൻ, ക്രിസ്ത്യൻ എന്നീ ആറ് ന്യൂനപക്ഷ വിഭാഗക്കാരിൽ ഇന്ത്യയിൽ നിശ്ചിതകാലം താമസിക്കുന്നവർക്ക പൗരത്വം നൽകുന്നതിനാണ് ബിൽ വ്യവസ്ഥചെയ്യുന്നത്.
■ എന്താണ് പൗരത്വ നിയമഭേദഗതിബില്‍
★ 2014 ഡിസംബര്‍ 31- മുന്‍പ് ബംഗ്ലാദേശ്, പാകിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നിവടങ്ങളില്‍ നിന്നായി ഇന്ത്യയിലേക്ക് അനധികൃതമായി കുടിയേറിയ ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ജൈന, പാഴ്‌സി, ബുദ്ധ മതക്കാര്‍ക്ക് രാജ്യത്ത് പൗരത്വം നല്‍കും.
★ മുസ്ലിങ്ങളെ പരിഗണിക്കില്ല.
★ ഇതിനായി 1955 മുതലുള്ള പൗരത്വചട്ടത്തിന്റെ 2(1) (ബി) വകുപ്പിൽ പുതിയ വ്യവസ്ഥ എഴുതിച്ചേർക്കും.
★ ഇവർക്ക് പൗരത്വം ലഭിക്കുന്നതിനുള്ള മാർഗങ്ങൾ എളുപ്പമാക്കും.
★എന്നാൽ, ഈ ഭേദഗതികൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ആദിവാസിമേഖലകളിൽ ബാധകമല്ല. അവിടങ്ങളിൽ കടുത്ത പ്രതിഷേധമുയർന്ന പശ്ചാത്തലത്തിലാണ് ഒഴിവാക്കിയത്.
അരുണാചല്‍ പ്രദേശ്, നാഗാലാന്‍ഡ്, മിസോറം എന്നിവടങ്ങളിലെ ഉള്‍പ്രദേശങ്ങള്‍ ( ഇന്നര്‍ ലൈന്‍ പെര്‍മിറ്റ്) ബില്ലിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കും. ആദിവാസികളെ സംരക്ഷികാനാണിത്. ആറാം പട്ടികയില്‍ വരുന്ന ആദിവാസിസംരക്ഷണ മേഖലകളെയും ഒഴിവാക്കും.
★ ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ(ഒഐസി) കാര്‍ഡുള്ളവര്‍ ഏതെങ്കിലും നിയമം ലംഘിച്ചാല്‍ വിഷയത്തില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് അവര്‍ക്കു പറയാനുളളതുകൂടി കേള്‍ക്കും.
★
നിലവിലുള്ള 11 വർഷത്തിനുപകരം അഞ്ചുവർഷം ഇന്ത്യയിൽ തുടർച്ചയായി താമസിച്ചാൽ പൗരത്വത്തിന് അർഹരാകും.
★ പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് രാജ്യങ്ങളിൽ ഔദ്യോഗികമതമുണ്ടെന്നും അതിനാൽ ആറ് മതന്യൂനപക്ഷങ്ങൾക്ക് കടുത്ത വിവേചനം നേരിടേണ്ടിവരുന്നുവെന്നും സർക്കാർ വിശദീകരിക്കുന്നു.
■ ആരാണ് അനധികൃത കുടിയേറ്റക്കാർ?
★ 1955 ലെ പൗരത്വ നിയമപ്രകാരം, സാധുവായ പാസ്‌പോർട്ട് ഇല്ലാതെ അല്ലെങ്കിൽ വ്യാജ രേഖകളില്ലാതെ ഇന്ത്യയിൽ പ്രവേശിക്കുന്ന ഒരാളാണ് അനധികൃത കുടിയേറ്റക്കാരൻ.അല്ലെങ്കിൽ, വിസ പെർമിറ്റിനപ്പുറം താമസിക്കുന്ന ഒരാൾ.
■ നിലവിലെ ചട്ടം
★ അനധികൃത കുടിയേറ്റക്കാരെ പൗരരായി പരിഗണിക്കില്ല.
★ ഇവരെ 1946-ലെ വിദേശപൗരത്വചട്ടം അനുസരിച്ചോ 1920-ലെ പാസ്പോർട്ട് ചട്ടം അനുസരിച്ചോ ജയിലിലടയ്ക്കുകയോ തിരിച്ചയക്കുകയോ ചെയ്യും
■ എന്താണ് പൗരത്വ നിയമം 1955?
★ ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 9 പ്രകാരം, മറ്റേതൊരു രാജ്യത്തിന്റെയും പൗരത്വം സ്വമേധയാ നേടിയ ഒരാൾ ഇനി ഇന്ത്യൻ പൗരനല്ല
★ വംശാവലി പ്രകാരം പൗരത്വം: 1950 ജനുവരി 26-നോ അതിനുശേഷമോ ഇന്ത്യക്ക് പുറത്ത് ജനിച്ചവർ, എന്നാൽ 1992 ഡിസംബർ 10-ന് മുമ്പ്, ജനിച്ച സമയത്ത് അവരുടെ പിതാവ് ഇന്ത്യയിലെ ഒരു പൗരനായിരുന്നെങ്കിൽ വംശാവലി പ്രകാരം ഇന്ത്യയിലെ പൗരന്മാരാണ്
★ 2004 ഡിസംബർ 3 മുതൽ, ജനനത്തീയതി മുതൽ ഒരു വർഷത്തിനുള്ളിൽ ഒരു ഇന്ത്യൻ കോൺസുലേറ്റിൽ ജനനം രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ ഇന്ത്യക്ക് പുറത്ത് ജനിച്ചവരെ ഇന്ത്യയുടെ പൗരന്മാരായി പരിഗണിക്കില്ല.
★ 1955 ലെ പൗരത്വ നിയമത്തിലെ സെക്ഷൻ 8 ൽ, ഒരു മുതിർന്നയാൾ ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിക്കുകയാണെങ്കിൽ, അയാൾക്ക് ഇന്ത്യൻ പൗരത്വം നഷ്ടപ്പെടും, കൂടെ അവരുടെ കുട്ടികള്‍ക്കും,
■ ബില്ലിലെ പ്രശ്നങ്ങളും വിശകലനവും
★ പാക്കിസ്ഥാനിൽ പീഡനം നേരിടുന്ന ഷിയാസ്, അഹ്മദിയാസ് തുടങ്ങിയ മുസ്ലീം വിഭാഗങ്ങൾക്ക് ഈ നിയമത്തിൽ വ്യവസ്ഥയില്ല.
★ നിയമവിരുദ്ധ കുടിയേറ്റക്കാരെ മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വത്തിന് യോഗ്യരാക്കുന്നു. ഇത് സമത്വത്തിനുള്ള അവകാശം ഉറപ്പുനൽകുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 14 ലംഘിച്ചേക്കാം.
★ ഏതെങ്കിലും നിയമം ലംഘിച്ചതിന് OCI രജിസ്ട്രേഷൻ റദ്ദാക്കാൻ ബിൽ അനുവദിക്കുന്നു. ചെറിയ കുറ്റകൃത്യങ്ങൾ പോലും രജിസ്ട്രേഷന്‍ റദ്ദ് ചെയ്യാന്‍ കാരണമാകും (ഉദാ. പാർക്കിംഗ് ഇല്ലാത്ത സ്ഥലത്ത് പാർക്കിംഗ്)
■ OCI (ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ ) കാർഡ് ഉടമയുടെ രജിസ്ട്രേഷൻ റദ്ദാക്കൽ
ഇനിപ്പറയുന്നവ ഉൾപ്പെടെ ചില കാരണങ്ങളാൽ കേന്ദ്രസർക്കാർ ഒസിഐകളുടെ രജിസ്ട്രേഷൻ റദ്ദാക്കാമെന്ന് 1955 ലെ നിയമം അനുശാസിക്കുന്നു:
(i) വഞ്ചനയിലൂടെ ഒസിഐ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ, അല്ലെങ്കിൽ
(ii) രജിസ്ട്രേഷൻ കഴിഞ്ഞ് അഞ്ച് വർഷത്തിനുള്ളിൽ, ഒസിഐക്ക് രണ്ട് വർഷം തടവ് ശിക്ഷ. അല്ലെങ്കിൽ കൂടുതൽ. രജിസ്ട്രേഷൻ റദ്ദാക്കുന്നതിന് ബിൽ ഒരു അടിസ്ഥാനം കൂടി ചേർക്കുന്നു, അതായത്, ഒസിഐ രാജ്യത്ത് ഏതെങ്കിലും നിയമം ലംഘിച്ചിട്ടുണ്ടെങ്കിൽ.
■ എന്താണ് ആര്‍ട്ടിക്കിള്‍ 14
★ ഇന്ത്യൻ ഭരണ ഘടനയുടെ ആർട്ടിക്കിൾ 14 പ്രകാരം ഇന്ത്യൻ പ്രദേശത്തിനകത്ത് ഏവർക്കും നിയമത്തിനു മുമ്പിൽ സമത്വമോ ( Equality before law) തുല്യമായ നിയമ സംരക്ഷണമോ ( Equal protection of laws) നൽകുന്നു. അതായത് സാധരണ നിയമത്തിനു എല്ലാ വിഭാകക്കാരും തുല്യ വിധേയരാണെന്നും യാതൊരു വ്യക്തിക്കും എന്തെങ്കിലും പ്രത്യേകാനുകൂല്യങ്ങൾ നൽകുവാൻ പാടില്ല എന്നും ഈ ആർട്ടിക്കിൾ വ്യവസ്ഥ ചെയ്യുന്നു. നിയമത്താലോ അവയുടെ പ്രയോഗത്താലോ പക്ഷപാതരഹിതമായൊരു സ്ഥിതി വിശേഷം സംജാതമാകുന്നു. പ്രധാന മന്ത്രി മുതൽ സാധാരണ ജീവനക്കാരൻ വരെ ഏതു റാങ്കിലുള്ള ആളായാലും നിയമത്തിനെതിരായി ആര് പ്രവർത്തിച്ചാലും അവർക്ക് ഒരേ ബാദ്ധ്യതയായിരിക്കും. നിയമത്തിനു മുമ്പിലുള്ള സമത്വം എന്ന പ്രയോഗം ബ്രിട്ടീഷ് കോമ്മൺ ലോയിൽ നിന്നും തുല്യമായ നിയമ സംരക്ഷണമെന്നത് അമേരിക്കൻ ഭരണ ഘടനയിൽ നിന്നും കടം കൊണ്ടതാണ്.
■ ആട്ടിക്കിള്‍ 14 ലംഘനം
★ മതത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിക്കുന്നത് ആർട്ടിക്കിൾ 14 ന്റെ ലംഘനമാണ്
★ ഹിന്ദുക്കൾ, സിഖുകാർ, ബുദ്ധമതക്കാർ, ജൈനന്മാർ, പാർസികൾ, ക്രിസ്ത്യാനികൾ എന്നിവരെ പരിഗണിക്കുകയും , മുസ്‌ലിംകളായ ഈ രാജ്യങ്ങളിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാർ, മേൽപ്പറഞ്ഞ ഗ്രൂപ്പുകളിൽ പെടാത്ത മറ്റ് ന്യൂനപക്ഷങ്ങൾ (ഉദാ. ജൂതന്മാർ), അല്ലെങ്കിൽ ഒരു മതവിഭാഗവുമായി തിരിച്ചറിയാത്ത നിരീശ്വരവാദികൾ എന്നിവർക്ക് പൗരത്വത്തിന് അർഹതയില്ലെന്ന് ഇത് സൂചിപ്പിക്കുന്നു. ഈ വ്യവസ്ഥ ഭരണഘടനയുടെ ആർട്ടിക്കിൾ 14 പ്രകാരം ഉറപ്പുനൽകുന്ന തുല്യതയ്ക്കുള്ള അവകാശത്തെ ലംഘിക്കുന്നുണ്ട് , കാരണം ഇത് അനധികൃത കുടിയേറ്റക്കാർക്ക് അവരുടെ മതത്തിന്റെ അടിസ്ഥാനത്തിൽ വ്യത്യസ്തമായ പരിഗണന നല്‍കുന്നു നൽകുന്നു.
★ ആർട്ടിക്കിൾ 14 എല്ലാ വ്യക്തികൾക്കും പൗരന്മാർക്കും തുല്യത ഉറപ്പുനൽകുന്നു. പൗരന്മാര്‍ തമ്മില്‍ ഗ്രൂപ്പുകളായി തിരിക്കാന്‍ യുക്തിസഹമായ ന്യായമായ ഒരു കാരണം ഉണ്ടെങ്കില്‍ മാത്രമേ ആളുകളുടെ ഗ്രൂപ്പുകൾ തമ്മിൽ വേർതിരിക്കാൻ ഇൗ നിയമം അനുവദിക്കൂ. നിയമവിരുദ്ധ കുടിയേറ്റക്കാരെ അവർ ഉൾപ്പെടുന്ന മതത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിക്കുന്നതിന് പിന്നിലെ യുക്തിയെ ബില്ലിന്റെ വസ്തുക്കളുടെയും കാരണങ്ങളുടെയും പ്രസ്താവന വിശദീകരിക്കുന്നില്ല.
■ ബില്‍ ലോകസഭയില്‍ (2016 ല്‍)
★ പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധത്തിനിടെ പൗരത്വ ഭേദഗതി ബിൽ ലോക്സഭ പാസ്സാക്കി.
★ ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന കോൺഗ്രസിന്റെയും തൃണമൂൽ കോൺഗ്രസിന്റെയും ആവശ്യം തള്ളിയതിനെ തുടർന്നാണ്
ഇരുപാർട്ടികളും സഭയിൽനിന്ന് ഇറങ്ങിപ്പോയത്. ഇടതുപാർട്ടികളും ബില്ലിനെ എതിർത്തു.
★ പൗരത്വ ബിൽ വിഷയത്തിൽ അസമിൽ വ്യാപക പ്രതിഷേധം അരങ്ങേറിയിരുന്നു. ബി.ജെ.പി സർക്കാരിനുള്ള പിന്തുണ സഖ്യകക്ഷിയായ അസം ഗണപരിഷത്ത് പിൻവലിച്ചിരുന്നു. ഗണപരിഷത്തിന്റെ മൂന്ന് മന്ത്രിമാർ രാജി പ്രഖ്യാപിച്ചിരുന്നു.
★ ഒന്നാം മോദി സർക്കാരിന്റെ കാലത്ത് ലോക്‌സഭയിൽ പാസായ ബില്ലിന് വൻ പ്രതിഷേധത്തെത്തുടർന്ന് രാജ്യസഭയിൽ പാസാക്കാൻ സാധിച്ചിരുന്നില്ല.
★ പല പ്രതിപക്ഷ പാർട്ടികളും നിർദ്ദിഷ്ട നിയമത്തെ വിവേചനപരമെന്ന് വിളിക്കുകയും അത് ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയിട്ടുള്ള മതേതരത്വത്തിന്റെ അടിസ്ഥാന തത്വത്തിന് വിരുദ്ധമാണെന്ന് ആരോപിക്കുകയും ചെയ്യുന്നുണ്ട്.
■ ബില്‍ ലോകസഭയില്‍ വീണ്ടും 2019
Dec 9
★ ഓഗസ്റ്റ് 12-ന് ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് വിട്ടു. 2019 ജനുവരി ഏഴിന് സമിതി റിപ്പോർട്ട് സമർപ്പിച്ചു. അടുത്തദിവസം ബിൽ ലോക്സഭ പാസാക്കി. എന്നാൽ, അന്ന് രാജ്യസഭയിൽ ബിൽ അവതരിപ്പിക്കാൻ കഴിഞ്ഞില്ല.
★ ന്യൂഡൽഹിം പ്രതിപക്ഷ എതിർപ്പുകൾക്കും വടക്കുകിഴക്കൻ പ്രദേശങ്ങളിൽ ശക്തമായ പ്രതിഷേധങ്ങൾക്കും ഇടയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയിൽ പൗരത്വ ഭേദഗതി ബിൽ - അവതരിപ്പിച്ചു . പാക്കിസ്ഥാൻ , ബംഗ്ലാദേശ് , അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ മുസ്ലിം ഇതര സമുദായങ്ങൾക്ക് ( ഹിന്ദു - കിസ്ത്യൻ - സിഖ് - ബുദ്ധ - ജൈന - പാർസി മതവിശ്വാസികൾക്ക് ) ഇന്ത്യൻ പൗരത്വം വാഗ്ദാനം ചെയ്യുന്നതാണ് ബിൽ .
★ പൗരത്വ ഭേദഗതി ബില്‍ ലോക്സഭ പാസാക്കി. ഏഴ് മണിക്കൂറിലേറെ നീണ്ടു നിന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ പ്രതിപക്ഷത്തിന്റെ കടുത്ത വിമര്‍ശനങ്ങളെയും പ്രതിഷേധങ്ങളെയും അവഗണിച്ചാണ് ബില്‍ പാസാക്കിയത്. 80ന് എതിരെ 311 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്.
★ രാഷ്ട്രീയ അജണ്ടകളില്ലന്നും ഒരു മതത്തിനും ബില്‍ എതിരല്ലന്നും അമിത് ഷാ വ്യക്തമാക്കി...
★ 48 പേരാണ് ബില്ലിന്മേലുള്ള ചർച്ചയിൽ പങ്കെടുത്തത്.
★ ബില്ലിൽ പ്രതിപക്ഷത്തുനിന്ന് പി.കെ കുഞ്ഞാലിക്കുട്ടി. എൻ.കെ. പ്രേമചന്ദ്രൻ, ശശി തരൂർ അടക്കമുള്ളവർ കൊണ്ടുവന്ന ഭേദഗതികൾ വോട്ടിനിട്ട് തള്ളി.
★ മതങ്ങളുടെ പേരിന് പകരം എല്ലാ മതങ്ങളിലുമുള്ളവർക്ക് പൗരത്വം നൽകണമെന്നാണ് ഭേദഗതിയിൽ കൂടുതലും ആവശ്യപ്പെട്ടിരുന്നത്. ഇതിന് ശേഷമാണ് ബിൽ പാസാക്കിയത്.
★ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ സംരക്ഷിത മേഖലകൾ ബില്ലിന്റെ പരിധിയിൽ വരില്ല . നാഗാലാൻഡ് , മണിപ്പുർ , മിസോറം , മേഘാലയ എം . പിമാർ ബില്ലിനെ പിന്തുണച്ചപ്പോൾ സിക്കിം എം . പി എതിർത്തു .
★ ബിൽ പാസായതിൽ പ്രധാനമന്ത്രി നരേന്ദ മോദി ആഭ്യന്തരമന്ത്രി അമിത് ഷായെ അഭിനന്ദിച്ചു .
■ സര്‍ക്കാര്‍ വാദങ്ങള്‍
★ സ്ഥിരംപീഡനംമൂലം മതപരമായ ചടങ്ങുകൾ നിർവഹിക്കാൻ അവർക്ക് സാധിക്കുന്നില്ല. ഇന്ത്യയിലെത്തിയാൽ യാത്രാരേഖകളുടെ കാലാവധി കഴിഞ്ഞിട്ടുപോലും ഇവിടെ തുടരുന്നത് അതുകൊണ്ടാണെന്നും സർക്കാർ വിലയിരുത്തുന്നു
■ ആഭ്യന്തരമന്ത്രി അമിത്ഷാ statements
★ അഫ്ഗാനിസ്താൻ, പാകിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾ അവരുടെ ഭരണഘടനയിൽ തന്നെ ഇസ്ലാമിക രാജ്യങ്ങളെന്ന് എഴുതിവെച്ചിട്ടുണ്ടെന്ന് ബില്ലിന്മേലുള്ള ചർച്ചക്കിടെ ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. അവിടെയുള്ള ന്യൂനപക്ഷങ്ങൾ മറ്റ് സമുദായക്കാരാണ്. അവർ ആ രാജ്യങ്ങളിൽ മതപരമായ പീഡനം നേരിടുന്നുണ്ട്. അവരെല്ലാം ഇന്ത്യയിലേക്ക് അഭയാർഥികളായാണ് എത്തിയത്. അവരെല്ലാം നുഴഞ്ഞുകയറ്റക്കാരല്ലെന്നും അമിത് ഷാ സഭയിൽ പറഞ്ഞു.
★ 1951 മുതൽ 2011 വരെയുള്ള കാലഘട്ടത്തിൽ പാകിസ്താനിൽ ന്യൂനപക്ഷങ്ങളുടെ എണ്ണം കുറഞ്ഞുവരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 1947ൽ 23 ശതമാനമായിരുന്ന പാക്സ്താനിലെ ന്യൂനപക്ഷ ജനസംഖ്യ 2011 ആയപ്പോഴേക്കും 3.7 ശതമാനമായി കുറഞ്ഞെന്നും അമിത് ഷാ പറഞ്ഞു.
★ ബംഗ്ലാദേശിൽ 22ൽ നിന്ന് 7.8 ശതമാനമായി കുറഞ്ഞു. ഒന്നുകിൽ ഇവർ ഇന്ത്യയിലേക്ക് വന്നിട്ടുണ്ടാകണം അല്ലെങ്കിൽ അവർ കൊല്ലപ്പെട്ടിട്ടുണ്ടാകും. അതുമല്ലെങ്കിൽ അവരെ പുറത്താക്കിയിട്ടുണ്ടാകും.
★ ഇന്ത്യയിൽ 1951 ൽ 9.8 ശതമാനമായിരുന്ന ന്യൂനപക്ഷങ്ങൾ ഇപ്പോൾ 14.3 ശതമാനമായി വർധിച്ചെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. അതിനാൽ ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾ പീഡനങ്ങൾ ഏറ്റുവാങ്ങുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
★ ഇന്ത്യയിൽ വ്യാപകമായി പൗരത്വ രജിസ്റ്റർ നടപ്പാക്കുമെന്നും പ്രഖ്യാപിച്ചു..
★ മണിപ്പൂരിൽ പ്രവേശിക്കാനും ഇനി ഇന്നർ ലൈൻ പെർമിറ്റ് (മുൻകൂർ അനുമതി) വേണമെന്ന് ചട്ടം കൊണ്ടുവരുമെന്ന് അമിത് ഷാ വ്യക്തമാക്കി.
★ കോൺഗ്രസ് വോട്ട് ബാങ്ക് രാഷ്ട്രീയമാണ് കളിക്കുന്നത്. കോൺഗ്രസിന്റെ മതേതരത്വമെന്താണെന്ന് മനസിലാകുന്നില്ല. കേരളത്തിൽ മുസ്ലീം ലീഗിനൊപ്പവും മഹാരാഷ്ട്രയിൽ ശിവസേനയ്ക്കൊപ്പവുമാണ് കോൺഗ്രസുള്ളതെന്ന് അദ്ദേഹം പരിഹസിച്ചു
★ ബിൽ ഭരണഘടനാ വിരുദ്ധമാണെന്ന വാദങ്ങളും അമിത് ഷാ തള്ളിക്കളഞ്ഞു. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കും. ഭരണഘടനയുടെ 14,21,25 എന്നീ അനുഛേദങ്ങളുടെ ലംഘനമല്ല ബില്ലെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ ബില്ലിനെക്കുറിച്ച് തെറ്റിധാരണ പരത്താൻ ശ്രമിക്കുന്നു. അഭയാർഥികൾക്ക് പൗരത്വം നൽകാനാണ് ബില്ലെന്നും റോഹിങ്ക്യൻ മുസ്ലീങ്ങളെ അംഗീകരിക്കില്ലെന്നും അമിത് ഷാ വ്യക്തമാക്കി.
★ നിലവിലെ ഈ മൂന്ന് രാജ്യങ്ങളില്‍ ഇസ്‌ലാം മതാടിസ്ഥാനത്തിലുള്ള ഭരണഘടനകളുള്ളത് കൊണ്ട് അവിടെ നിന്നുള്ള മുസ്‌ലിംകളെ ബില്ലില്‍ ഉള്‍പ്പെടുത്തേണ്ട കാര്യമില്ലെന്നാണ് ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്‌സഭയില്‍ വ്യക്തമാക്കിയത്.
☆☆☆ (രാജ്യസഭ ചര്‍ച്ച 2019 dec 11)☆☆
★ (രാജ്യസഭ ചര്‍ച്ച 2019 dec 11)
പൗരത്വ ഭേദഗതി ബിൽ മുസ്ലീങ്ങൾക്ക് എതിരാണെന്ന പ്രചരണം ശരിയല്ലെന്ന് അമിത് ഷാ പറഞ്ഞു. 'ഈ ബിൽ ഇന്ത്യയിലെ മുസ്ലീങ്ങൾക്കെതിരാണെന്ന തെറ്റിദ്ധാരണ പരക്കുന്നുണ്ട്. എന്നാൽ ഈ ബില്ലിന് ഇന്ത്യയിലെ മുസ്ലീങ്ങളുമായി എന്ത് ബന്ധമാണുള്ളതെന്നാണ് എനിക്ക് ചോദിക്കാനുള്ളത്. അവർ എല്ലായ്പ്പോഴും ഇന്ത്യയിലെ പൗരന്മാരാണ്. അവരോട് ഒരുതരത്തിലുള്ള വിവേചനവുമില്ല'- അമിത് ഷാ പറഞ്ഞു.
★ ഈ ബില്ലിൽ രാജ്യത്തെ ഒരു മുസ്ലീമും ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം രാജ്യ സഭയിൽ വ്യക്തമാക്കി. നിങ്ങളെ ചിലർ ഭയപ്പെടുത്താൻ നോക്കിയാൽ നിങ്ങൾ ഭയപ്പെടരുത്. ന്യൂനപക്ഷങ്ങൾക്ക് എല്ലാ സുരക്ഷയും ലഭിക്കും. ഭരണഘടന അനുസരിച്ച് പ്രവർത്തിക്കുന്ന നരേന്ദ്രമോദി സർക്കാരാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
■ വോട്ടെടുപ്പ്
★ എൻഡിഎയിലെ എല്ലാ കക്ഷികളും ബില്ലിന് അനുകൂലമായി വോട്ട് ചെയ്തു.
★ എൻഡിഎയ്ക്ക് പുറത്തുള്ള ബിജു 1) ജനതാദൾ,
2) വൈഎസ്ആർ കോൺഗ്രസ്, 3) എഐഎഡിഎംകെ തുടങ്ങിയ കക്ഷികളും ബില്ലിനെ അനുകൂലിച്ചു.
★ ബില്ലിനെ എതിര്‍ത്തവര്‍
1) കോണ്‍ഗ്രസ്,
2) ഡി.എം.കെ,
3) ശിവസേന,
4) തൃണമൂല്‍ കോണ്‍ഗ്രസ്,
5) മുസ്‍ലിം ലീഗ്,
6) സി.പി.എം,
7) സി.പി.ഐ തുടങ്ങിയവര്‍
★ ഉദ്ദവ് താക്കേരി നയിക്കുന്ന സേന രാജ്യത്തിന്റെ താൽപ്പര്യാർത്ഥം ബില്ലിനെ പിന്തുണച്ചതായി ശിവസേന എംപി അരവിന്ദ് സാവന്ത് പറഞ്ഞു. ലോക്സഭയിലെ വടക്കുകിഴക്കൻ സംസ്ഥാന എംപികളിൽ ഭൂരിപക്ഷവും ബിൽ ഭേദഗതിയിലൂടെ അവരുടെ ആശങ്കകൾ പരിഹരിച്ചതിനാല്‍ ബില്ലിനെ പിന്തുണച്ചു. (hindu , ND tv reported)
★ ബില്ലിനെ പിന്തുണച്ചതിനെച്ചൊല്ലി ജെഡിയുവില്‍ ഭിന്നതയുടലെടുത്തു .
■ ബില്‍ രാജ്യ സഭയില്‍ ( 2019 dec )
★ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ബിൽ സഭയുടെ മേശപ്പുറത്ത് വെച്ചത്.
★ 125 പേർ അനുകൂ ലിച്ചപ്പോൾ 105 പേർ എതിർത്തു .
★ രാഷ്ട്രപതി ഒപ്പിട്ട് ഗസറ്റിൽ വി ജ്ഞാപനം വരുന്നതോടെ 1955 ലെ പൗരത്വ നിയമത്തിനു ഭേദഗതി നടപ്പാവും .
★കോൺഗ്രസും തൃ ണമൂൽ കോൺഗ്രസും മുസ്ലിം ലീഗും ഉൾപ്പെടെയുള്ള കക്ഷികൾ ബില്ലിനെതിരേ സുപ്രീംകോടതിയെ സമീപിക്കുമെന്നു പ്രഖ്യാപിച്ചു .
★ സെലക്ട് കമ്മിറ്റിക്കു വിടണമെന്ന് കോൺഗ്രസും ഇടതുപക്ഷവും മുസ്ലിംലീഗും ഉൾപ്പെ ടെയുള്ള പ്രതിപക്ഷപാർട്ടികളുടെ ആവശ്യവും പ്രതിപക്ഷാംഗ അവതരിപ്പിച്ച ഭേദഗതി കളും വോട്ടെടുപ്പിലൂടെ തള്ളി യശേഷമാണ് ബിൽ പൂർണരൂപത്തിൽ സഭ അംഗീകരിച്ചത് .
★ ലോക്സഭയിൽ ബില്ലിനെ അനു കൂലിച്ച ശിവസേന രാജ്യസഭയിൽ വോട്ടെടുപ്പു ബഹിഷ്കരിച്ചു . പത്തംഗങ്ങൾ സഭയിൽ ഹാജരാ യിരുന്നില്ല
★ ബില്ലിനെ പിന്തുണച്ചവര്‍
എൻഡിഎ ഘടകകക്ഷികളായ ജെഡിയു,
എൽജെപി,
അകാലിദൾ എന്നിവയും എഐഡിഎംകെ,
ബിജെഡി,
വൈഎസ്‌ആർ കോൺഗ്രസ്,
ടിഡിപി,
അസംഗണ പരിഷത്ത്,
ബിപിഎഫ്,
എൻപിഎഫ് തുടങ്ങിയ കക്ഷികളും
★ ബില്ലിനെ വിയോജിച്ചവര്‍
കോൺഗ്രസ്,
ഇടതുപക്ഷം,
തൃണമൂൽ,
ഡിഎംകെ,
ടിആർഎസ്,
എസ്‌പി,
ബിഎസ്‌പി,
എഎപി
■ സെലക്ട് കമ്മിറ്റി ആവശ്യം
★ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം തള്ളി -
★ കേന്ദ്രസർക്കാർ നടപടി ഭരണ ഘടനാവിരുദ്ധവും ഇന്ത്യയുടെ അടിസ്ഥാനമൂല്യങ്ങളിൽനിന്നുള്ള വ്യതിചലനവുമാണെന്നാരോപിച്ചാണ് ബിൽ സെലക്ട് കമ്മിറ്റിക്കു വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടത് .
★ 99 - നെതിരേ 124 വോട്ടിനാണ് ഈ ആവശ്യം തള്ളിയത് .
■ നേതാക്കളുടെ അഭിപ്രായം
★ (2019 jan 8 )
രാജ്നാഥ് സിങ് 》》
ബിൽ ഭരണഘടനാ വിരുദ്ധമല്ലെന്ന് അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ലോക്സഭയെ അറിയിച്ചു. അസമിന് വേണ്ടിയല്ല ബിൽ കൊണ്ടുവരുന്നത്. എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ബാധകമാവും. കുടിയേറ്റക്കാരുടെ ഭാരം അസം മാത്രം വഹിക്കേണ്ടതില്ല. എല്ലാ സംസ്ഥാനങ്ങൾക്കും ഉത്തരവാദിത്വമുണ്ട്. മൂന്ന് രാജ്യങ്ങളിലെയും ന്യൂനപക്ഷ വിഭാഗക്കാർക്ക് ഇന്ത്യയിലേക്കല്ലാതെ മറ്റെവിടേക്കും പോകാനാവില്ല. ഗുജറാത്ത്, രാജസ്ഥാൻ, ഡൽഹി, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങിൽ കുടിയേറിയിട്ടുള്ളവർക്ക് പ്രയോജനം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു
★ 2019 dec 9 ലോകസഭാ ചര്‍ച്ചയില്‍
ബില്ലിൽ മുസ്ലിംകളെ എന്തുകൊണ്ട് ഉൾപ്പെടുത്തിയില്ലെന്ന് ബിജെപി സഖ്യകക്ഷിയായ അകാലിദൾ ചോദിച്ചു .?
★ പൗരത്വ ബില്ലിൽ ചില പാർട്ടികൾ പാകിസ്താന്റെ അതേ ഭാഷയിലാണ് സംസാരിക്കുന്നതെന്ന് മോദി പറഞ്ഞു. ഡൽഹിയിൽ നടന്ന ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിലായിരുന്നു മോദിയുടെ പ്രസ്താവന.
★ പാക്കിസ്ഥാനിലെയും ഇന്നത്തെ ബംഗ്ലാദേശിലെയും മതന്യൂനപക്ഷങ്ങളുടെ ജനസംഖ്യയിൽ ഏകദേശം 20% വീതം കുറവുണ്ടായി. ഒന്നുകിൽ അവർ കൊല്ലപ്പെടുകയോ അഭയത്തിനായി ഇന്ത്യയിലേക്ക് പലായനം ചെയ്യുകയോ ചെയ്തു. ഈ രാജ്യത്തെ മുസ്‌ലിംകൾക്ക് വിഷമിക്കേണ്ട കാരണമില്ല. അവർ ഈ രാജ്യത്തെ പൗരന്മാരാണ്, അവർ ഈ രാജ്യത്തെ ഒരു പൗരനായി തുടരും.
★ ജഗത് പ്രകാശ് നദ്ദ, ബിജെപി 2003 ൽ രാജ്യസഭയിലെ ഡോ. മൻമോഹൻ സിംഗ് അഭയാർഥികളോട് പെരുമാറുന്നതിനെക്കുറിച്ചും ബംഗ്ലാദേശ് പോലുള്ള രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്നതിനെക്കുറിച്ചും അന്ന് ഡെപ്യൂട്ടി പ്രധാനമന്ത്രി അദ്വാനി ജിയോട് പറഞ്ഞു. അതിനാൽ, അദ്ദേഹം (സിംഗ്) പറഞ്ഞത് മാത്രമാണ് ഞങ്ങൾ പിന്തുടരുന്നത്.
( അന്ന് മന്‍മോഹന്‍ സിങിന്‍റെ ആവശ്യം വായിക്കാന്‍ = https://m.facebook.com/story.php?story_fbid=559445017965344&id=100016995513586)
★ രാജ്യസഭ പൗരത്വ ഭേദഗതി ബിൽ പാസാക്കിയതിനെ സ്വാഗതം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി . ചരിത്രപ്രധാനമായ ദിവസമാണ് ഇതെന്നു പ്രധാനമന്ത്രി പ്രതികരിച്ചു . - പൗരത്വ ഭേദഗതി ബിൽ രാജ്യസഭ പാസാക്കിയതിൽ ഏറെ സന്തോഷമുണ്ട് . ബില്ലിന് അനുകൂലമായി വോട്ടു ചെയ്ത എല്ലാ രാജ്യസഭാംഗങ്ങൾക്കും നന്ദി അറിയിക്കുന്നതായി പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു .
https://twitter.com/narendramodi/status/1204788395613966336?s=19
★ ★ സുബ്രമണ്യ സ്വാമി
》》 CABയും NRCയും തമ്മിൽ പ്രതിപക്ഷം ആശയക്കുഴപ്പത്തിലാണെന്ന് ബിജെപിയുടെ സുബ്രഹ്മണ്യൻ സ്വാമി ആരോപിച്ചു. ഭരണഘടനയുടെ ആർട്ടിക്കിൾ 11 ഇന്ത്യൻ പാർലമെന്റിന് പൗരത്വ അവകാശങ്ങളിൽ മാറ്റങ്ങൾ വരുത്താനുള്ള അധികാരം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.പാക്കിസ്ഥാനിൽ നിന്ന് ധാരാളം ആളുകൾ പാലായനം ചെയ്യുന്നുണ്ടെന്നും “ഹിന്ദുക്കൾ മാത്രമല്ല, ക്രിസ്ത്യാനികൾ, പാർസികൾ തുടങ്ങിയവർ പാകിസ്താൻ വിടുകയാണ്,” . . ഈ രാജ്യങ്ങളിൽ ഈ ന്യൂനപക്ഷങ്ങളെ ഒറ്റപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വളരെക്കാലമായി അംഗീകരിക്കപ്പെട്ടിരുന്ന ഒരു കാര്യത്തിലാണ് സർക്കാർ ഒടുവിൽ പ്രവർത്തിക്കുന്നത് എന്നും ഇന്ത്യയിലെ ശ്രീലങ്കൻ അഭയാർഥികളെക്കുറിച്ച് സംസാരിച്ച സ്വാമി, ഇന്ത്യയിലെത്തിയ തമിഴ് ജനത യുദ്ധത്തിൽ നിന്ന് രക്ഷപ്പെട്ടു വന്നതാണെന്നും പീഡനമല്ലെന്നും അദ്ദേഹം പറഞ്ഞൂ..
■ പ്രതിപക്ഷ വാദങ്ങള്‍
★( 2019 jan 8)
മല്ലികാർജ്ജുൻ ഖാർഗെ 》》
ബിൽ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വെല്ലുവിളിയാണെന്നും നിരവധി ന്യൂനതകൾ ബില്ലിലുണ്ടെന്നും കോൺഗ്രസ് നേതാവ് മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞു. ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
★( 2019 jan 8)
സൗഗത റോയ് 》》
അസം അടക്കമുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രശ്നങ്ങൾക്ക് ഇത് കാരണമാകുമെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് സൗഗത റോയ് പറഞ്ഞു. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഉത്തമ ഉദാഹരണമാണ് സർക്കാർ നീക്കമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബില്ലിന്റെ പരിധിയിൽ മുസ്ലിം വിഭാഗക്കാരെ ഉൾപ്പെടുത്താത്തിനെ വിമർശിച്ച അദ്ദേഹം ബിൽ മതനിരപേക്ഷമാവണമെന്നും ആവശ്യപ്പെട്ടു. നേപ്പാളിലെയും ശ്രീലങ്കയിലെയും ന്യൂനപക്ഷ വിഭാഗക്കാരെയും ബില്ലിൽ ഉൾപ്പെടുത്തമമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചു.
★ 2019 dec 7
കൊൽക്കത്തെം ദേശീയ പൗരത്വ രജിസറും പൗരത്വ ഭേദഗതി ബില്ലും ഒരു നാണയത്തിന്റെ ഇരുപുറങ്ങളാണെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി . പൗരത്വ ഭേദഗതി ബിൽ രാജ്യത്തെ രണ്ടാം സ്വാതന്ത്ര്യ സമരത്തിലേക്ക് നയിക്കും . പാർലമെന്റ് പാസാക്കിയ ബിൽ ചോദ്യം ചെയ്ത സംസാരിക്കുകയായിരുന്നു മമത .
- " എല്ലാ മതവിഭാഗങ്ങൾക്കും പൗരത്വം നൽകുന്നതാണ് നിങ്ങളുടെ തീരുമാനമെങ്കിൽ - ഞങ്ങളത് അംഗീകരിക്കും . എന്നാൽ ഏതെങ്കിലും ഒരു മതത്തിന്റെ അടിസ്ഥാനത്തിലാണ് നിങ്ങൾ ബിൽ നടപ്പാക്കുന്നതെങ്കിൽ ഞങ്ങളതിനെ - ശക്തമായി എതിർക്കും . ' - മമത ബാനർജി പറഞ്ഞു .
★ 2019 Dec 9 കൂടിയ ലോകസഭയിലെ പൗരത്വ ബില്‍ സംബന്ധിച്ച ചര്‍ച്ചയില്‍
പൗരത്വ ഭേദഗതി ബില്ലിനെതിരെ രൂക്ഷവിമർശനവുമായി ശിവസേന. പാർട്ടി മുഖപത്രമായ സാമ്നയിലെ മുഖപ്രസംഗത്തിലാണ് കേന്ദ്രസർക്കാരിന്റെ പൗരത്വ ഭേദഗതി ബില്ലിനെതിരെ ശിവസേന രൂക്ഷ വിമർശനമുന്നയിച്ചത്,അതേസമയം, ഹിന്ദുക്കളെ പീഡിപ്പിച്ച പാക്കിസ്താന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കെതിരെ ഇന്ത്യ ശക്തമായ നടപടിയെടുക്കണമെന്നും പ്രധാനമന്ത്രിയോട് ശിവസേന ആവശ്യപ്പെട്ടു.
★ 2019 dec 9 ചര്‍ച്ചയില്‍
ഇന്ത്യയുടെ അടിസ്ഥാന ആശയങ്ങളെ ലംഘിക്കുന്ന ഭരണഘടനാ വിരുദ്ധമായ നിയമനിർമ്മാണമാണ് ശശി തരൂർ പറഞ്ഞു .
★ 2019 dec 9 ചര്‍ച്ചയില്‍
അയൽരാജ്യങ്ങളിലെ - ' പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങൾക്ക് ' അഭയം നൽകുന്നതിന് നിയമനിർമ്മാണ നടപടി ആവശ്യമാണെന്ന് ബിജെപി അഭിപ്രായപ്പെടുന്നു . ' പാക്കിസ്ഥാൻ , അഫ്ഗാനിസ്ഥാൻ , ബംഗ്ലാദേശ് എന്നിവിടങ്ങളിൽ മതപരമായി പീഡിപ്പിക്കപ്പെടുന്ന ആളുകളെ സംരക്ഷിക്കുന്നതിനാണ് ഈ ബിൽ ഉദ്ദേശിക്കുന്നതെന്ന് ' അസം ബിജെപി നേതാവ് ഹിമന്ത ബിശ്വ ശർമ്മ മാധ്യമങ്ങളോട് പറഞ്ഞു .
★ 2019 dec 9
ബില്ലിനെ എതിർത്തുകൊണ്ട് ലോക്സഭയിൽ മുസ്ലിം ലീഗ് എംപി പി.കെ.കുഞ്ഞാലിക്കുട്ടി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.
★ ഇത്തരം നിയമങ്ങളിൽനിന്നും ആഭ്യന്തരമന്ത്രിയിൽനിന്നും രാജ്യത്തെ രക്ഷിക്കണമെന്ന് പറഞ്ഞാണ് അസദുദ്ദീൻ ഒവൈസി പ്രസംഗം ആരംഭിച്ചത്. ഇങ്ങനെയാണെങ്കിൽ ആഭ്യന്തര മന്ത്രിയുടെ പേര് ഹിറ്റ്ലറിനൊപ്പം ചേർത്തുവെയ്ക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇത്തരം ഭാഷ സഭയിൽ ഉപയോഗിക്കരുതെന്ന് പറഞ്ഞ് സ്പീക്കർ ഇടപെട്ടു.അസദുദ്ദീൻ ഒവൈസിയുടെ പരാമർശം സഭാരേഖകളിൽനിന്ന് നീക്കം ചെയ്യുമെന്നും സ്പീക്കർ പറഞ്ഞു.ഉവൈസി വിവാദ ബില്‍ സഭയില്‍ കീറിയെറിഞ്ഞു.
★ രാജ്യത്തെ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടാണ് പൗരത്വ ഭേദഗതി ബിൽ കൊണ്ടുവരുന്നതെന്ന് കോൺഗ്രസിന്റെ സഭാനേതാവ് അധീർ രഞ്ജൻ ചൗധരി പറഞ്ഞു
★ രാജ്യത്തിന്റെ മതേതരഘടനക്കെതിരാണ് പൗരത്വ ഭേദഗതി ബില്ലെന്നും ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളെ ലംഘിക്കുന്നതാണ് ബില്ലെന്നും എൻ.കെ.പ്രേമചന്ദ്രൻ അഭിപ്രായപ്പെട്ടു.
★ ഭരണഘടനയിലെ ആർട്ടിക്കിൾ 14 ന്റെ ലംഘനമാണ് പൗരത്വ ഭേദഗതി ബില്ലെന്നായിരുന്നു സൗഗത റോയിയുടെ അഭിപ്രായം.
★ രാജ്യസഭ ചര്‍ച്ച 2019 dec 11
ഇന്ത്യയെ മതത്തിന്റ അടിസ്ഥാനത്തിൽ വിഭജിച്ചത് കോൺഗ്രസാണെന്ന കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷായുടെ ലോക്സഭയിലെ പ്രസ്താവനയെ പരിഹസിച്ച് കോൺഗ്രസ് എം.പി ശശി തരൂർ. അമിത് ഷാ ചരിത്ര ക്ലാസുകൾ ശ്രദ്ധിച്ചിട്ടില്ലെന്ന് കരുതുന്നുവെന്ന് ശശി തരൂർ പറഞ്ഞു.
★ 'സംസ്ഥാനങ്ങളുടെയും ജനങ്ങളുടെയും ആഗ്രഹങ്ങൾ ചവിട്ടി മെതിക്കാൻ ഒരു രാഷ്ട്രീയ പാർട്ടിക്ക് മൃഗീയ ഭൂരിപക്ഷം നൽകിയതിന്റെ വിലയാണ് ഇത്''- ചിദംബരം പറഞ്ഞു.
★ ആം ആദ്മി പാർട്ടിയുടെ സഞ്ജയ് സിംഗ്: 》》 ബി ആർ അംബേദ്കർ തയ്യാറാക്കിയ ഭരണഘടനയ്ക്ക് വിരുദ്ധമായതിനാൽ ഞാൻ ഈ ബില്ലിനെ എതിർക്കുന്നു. ഇത് ഭരണഘടനയുടെ ആമുഖത്തിന് വിരുദ്ധമാണ്. മഹാത്മാഗാന്ധിയുടെയും ഭഗത് സിങ്ങിന്റെയും സ്വപ്നങ്ങളുടെ ഇന്ത്യയ്ക്ക് എതിരാണ് ഇത്.
★എംഡിഎംകെയുടെ വൈക്കോ 》》
വംശഹത്യയിൽ നിന്ന് രക്ഷപ്പെട്ട ശ്രീലങ്കൻ തമിഴരെ സർക്കാർ അവഗണിക്കുകയാണ്. ഈ ബിൽ ബംഗാൾ ഉൾക്കടലിൽ എറിയണം:
★കപിൽ സിബൽ 》》
സവർക്കറും ജിന്നയും ദ്വിരാഷ്ട്ര സിദ്ധാന്തവുമായി യോജിച്ചിരുന്നു:
ഇന്ത്യയെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്തവർക്ക് ഇന്ത്യയുടെ ആശയം സംരക്ഷിക്കാൻ കഴിയില്ല. ഏത് ചരിത്ര പുസ്തകങ്ങളാണ് ആഭ്യന്തരമന്ത്രി അമിത് ഷാ വായിച്ചതെന്ന് എനിക്ക് മനസ്സിലായില്ല. ദ്വിരാഷ്ട്ര സിദ്ധാന്തം നമ്മുടെ സിദ്ധാന്തമല്ല. സവർക്കറാണ് ഇത് ചെയ്തത്. കോൺഗ്രസിനെതിരായ ആരോപണം പിൻവലിക്കണമെന്ന് ഞാൻ ആഭ്യന്തരമന്ത്രിയോട് അഭ്യർത്ഥിക്കുന്നു, കാരണം ഞങ്ങൾ ഒരു രാജ്യത്ത് വിശ്വസിക്കുന്നു, നിങ്ങൾ അതിൽ വിശ്വസിക്കുന്നില്ല.
★ ഗുലാം നബി ആസാദ്》》
വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ കത്തിക്കൊണ്ടിരിക്കുകയാണ്, രാജ്യം മുഴുവൻ സന്തോഷവതിയാണെന്ന് അവർ പറയുന്നു. ഇങ്ങനെയാണ് നിങ്ങൾ ഡിമോണിറ്റൈസേഷൻ, ജിഎസ്ടി, ആർട്ടിക്കിൾ 370 എന്നിവയും മറ്റ് നിയമങ്ങളും കൊണ്ടുവന്നത്: മതപരമായ കാരണങ്ങളാൽ പീഡനത്തിന്റെ ആധികാരിക രേഖ അവരുടെ പക്കലില്ലെന്ന് സർക്കാർ പറയുന്നു
★ NPF's KG Kenye 》》
വടക്കുകിഴക്കൻ പ്രദേശങ്ങളിലെ ആളുകൾക്ക് മതപരമായ പക്ഷപാതമില്ല, സാമുദായികമല്ല ... ഇത് മതത്തെക്കുറിച്ചോ ന്യൂനപക്ഷത്തെക്കുറിച്ചോ ഭൂരിപക്ഷ സമുദായങ്ങളെക്കുറിച്ചോ അല്ല. ഇത് ഞങ്ങളുടെ പ്രദേശത്തേക്ക് കടന്നുവന്ന് ഞങ്ങളുടെ ജനസംഖ്യയെ മറികടക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന അനധികൃത കുടിയേറ്റക്കാരെക്കുറിച്ചാണ്
★ Derek O'Brien, Trinamool Congress》》പൗരത്വ ബില്ലിനെതിരെ ഒരു ജനകീയ പ്രസ്ഥാനമുണ്ടാകും. ഞങ്ങൾ ഒരു ജനാധിപത്യത്തിൽ നിന്ന് സ്വേച്ഛാധിപത്യത്തിലേക്ക് മാറുകയാണ്. നാസി കോപ്പിബുക്കിൽ നിന്ന് വരച്ച CAB യുടെ ഘടകങ്ങൾ. എൻആർസി ഒരു സംസ്ഥാനത്ത് പരാജയപ്പെട്ടു, ഇപ്പോൾ നിങ്ങൾ പറയുന്നത് 27 സംസ്ഥാനങ്ങളിൽ നടപ്പാക്കും. ധാർമ്മികതയ്‌ക്കെതിരായ ഭൂരിപക്ഷത്തിന്റെ പോരാട്ടമാണിത്
★ സോണിയാ ഗാന്ധി 》》
ഇന്ത്യയുടെ ഭരണഘടനാ ചരിത്രത്തിലെ കറുത്ത ദിനമെന്ന് ബിൽ പാസാക്കിയതിനെക്കുറിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രതികരിച്ചു . പൗരത്വ ( ഭേദഗതി ) ബിൽ പാസായത് രാജ്യത്തിന്റെ ബഹുത്വത്തിനു മേൽ സങ്കുചിത ചിന്താഗതിക്കാരുടെയും വർഗീയ ശക്തികളുടെയും വിജയമാണെന്നും സോണിയ ഗാന്ധി വ്യക്തമാക്കി .
★ വടക്കുകിഴക്കൻ ഭാഗത്തെ വംശീയമായി ശുദ്ധീകരിക്കാനുള്ള മേഖലയെ “മോഡി-ഷാ സർക്കാർ” നടത്തിയ ശ്രമമാണ് പൗരത്വ (ഭേദഗതി) ബിൽ എന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ട്വീറ്റിൽ പറഞ്ഞു
■ എൻആർസിയും സിഎബിയും (സിറ്റിസൺഷിപ്പ് അമൻഡ്‌മെന്റ് ബിൽ) തമ്മിലുള്ള വ്യത്യാസം
★ 1971 മാർച്ച് 24ന് മുമ്പ് അസമിൽ എത്തിയവരാണ് തങ്ങളോ തങ്ങളുടെ പൂർവികരോ എന്ന് തെളിയിക്കുന്ന രേഖകളുണ്ടെങ്കിൽ മാത്രമേ അസം ജനതയ്ക്ക് ഇന്ത്യൻ പൗരത്വം ലഭിക്കുകയുള്ളു. അനധികൃത കുടിയേറ്റക്കാരെ പ്രതിരോധിക്കാനായിരുന്നു ഇത്. എന്നാൽ സിഎബി വ്യക്തമായും മതത്തെ അടിസ്ഥാനമാക്കിയുള്ളതാണ്
ഭാഗം രണ്ട് വായിക്കാനും ,റഫറന്‍സുകള്‍ പരിശോധിക്കാനും
★ https://maheshbhavana.blogspot.com/2019/12/blog-post_11.html?m=1
★ fb link https://m.facebook.com/story.php?story_fbid=559730687936777&id=100016995513586
✍️®️മഹേഷ് ഭാവന✍️
(എന്‍റെ പഠനത്തിനായി ശേഖരിച്ച വിവരങ്ങള്‍ ,വാര്‍ത്തകള്‍,കണ്ടെത്തലുകള്‍ ഇവിടെ ക്രോഡീകരിച്ചിരിക്കുന്നു,തെറ്റുകള്‍ ,അഭിപ്രായ വിത്യാസങ്ങള്‍ എന്നിവ തെളിവുകള്‍ സഹിതം ചൂണ്ടിക്കാണിക്കുക ,തിരുത്തപ്പെടുന്നതാണ്)
No comments:
Post a Comment